ലഹരിക്കടിമപെട്ടവരൊക്ക സ്ഥിരം പറയുന്ന ഡയലോഗാണ് ഞാൻ ഇങ്ങനെ ആയത് എന്റെ കൂട്ടുകെട്ടുകൾകൊണ്ടാണ്, ഇനി ഇത് നിർത്താൻ കഴിയില്ല എന്നൊക്കെ. നമ്മൾ വിചാരിക്കാതെ, ഒരു ശീലം തുടങ്ങാനോ, നിർത്താനോ സാധിക്കില്ല എന്ന പരമ സത്യം ആദ്യം മനസിലാക്കുക, അതിന്റെ പേരിൽ വെറുതെ കൂട്ടുകാരെ പഴിചാരേണ്ടതില്ല. ഇനി ഈ ദുശീലങ്ങളൊന്നും നിർത്താനാവില്ല എന്ന് പറയുന്നവർ ഈയിടെ ജയസൂര്യ അഭിനയിച്ച സംഭവ കഥയായ ‘വെള്ളം’ എന്ന മലയാള സിനിമ കണ്ടാൽ മതി.

യുവ തലമുറയിലെ മിക്കവരും കുഴി മടിയന്മാരാണ്, എങ്ങനെ വെറുതെ ഇരുന്ന് പണം സമ്പാദിക്കാം എന്ന് ഗവേഷണം നടത്തുന്ന ഇവരെ കാത്തിരിക്കുന്നതാകട്ടെ ലഹരിമാഫിയകളും. തുടക്കത്തിൽ ക്യാരിയർ ആകുന്ന ഇവർക്ക് അദ്ധ്വാനമില്ലാതെ കയ്യിൽ ക്യാഷ് വരാൻ തുടങ്ങുന്നു പിന്നീട് ഇവർ ലഹരിഉപയോഗം തുടങ്ങുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നു.ആൺ പെൺ വ്യത്യാസമില്ലാതെയാണ് ഇതിന്റെ ഉപയോഗം. ഇവരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് എളുപ്പമല്ല. ഉപദേശമോ, വഴക്കോ, അടിയോ കൊണ്ടൊന്നും യാതൊരുവിധ പ്രയോജനമുണ്ടാകില്ല. കൃത്യസമയത്തെ കൗൺസിലിംഗും,ചികിത്സയുകൊണ്ട് ഇവരെ പൂർണ്ണമായിജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം.

ഇത്തരത്തിലുള്ള കേസുകളിൽ പിടിക്കപ്പെടുന്നത് പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. ഇത് എവിടെ നിന്ന് കിട്ടുന്നുവെന്നോ, ആരാണ് ഇതിന്റെ പിന്നിലെന്നോ എന്നൊന്നും അധികൃതർ അധികം അന്വേഷിക്കാറില്ല. കാരണം ‘ആരാണ് സ്വന്തം തൊപ്പിയെ കുറിച്ചാലോചിക്കാത്തത്’.

എല്ലാ തരത്തിലുള്ള കൂട്ടുകെട്ടുകളും എനിക്കുണ്ട്, എല്ലാവർക്കും കമ്പനിയും കൊടുക്കാറുണ്ട്, പക്ഷെ ജീവിതത്തിലെ ഈയൊരു സമയം വരെ ഞാൻ പുകവലി, മദ്യപാനം,മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്ന് അഭിമാനത്തോടുകൂടി പറയുന്നു.

ഒരു ബൈക്ക്, അതിൽ പെട്രോൾ, ഒരു ബാക്ക്പാക്ക്, കയ്യിൽ കുറച്ച് ക്യാഷ്, തട്ടുകടകൾ കാണുമ്പോൾ ഒരു സുലൈമാനി പിന്നെ ഒരു ഓംലറ്റ്… ‘മച്ചാനെ നമുക്കത്‌ പോരളിയാ…’

✍🏻 റിയാസ്.എസ്.കൊറ്റാളി

     Aachuz Tripmate, Kannur