✍🏻 സ്ത്രീധനവും അതിനോടനുബന്ധിച്ച പീഡനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കുറച്ചുകാര്യങ്ങൾ,

സ്ത്രീധനത്തിനെതിരെ ഘോരഘോരമായി പ്രതികരിക്കുന്ന സോഷ്യൽമീഡിയയിലെ മിക്ക ആങ്ങളമാരും അറിഞ്ഞോ അറിയാതെയോ പണമായോ, മറ്റുവിലപിടിപ്പുള്ള വസ്തുക്കളായോ സ്ത്രീധനമായി കൈപറ്റിയവരാണ്. ഒട്ടുംവാങ്ങിച്ചിട്ടില്ല എന്ന് പ്രസ്ഥാവിക്കുന്നവരിൽ ചിലർ ഏകമകളുള്ള വീട്ടിൽ നിന്നായിരിക്കും കല്ല്യാണം കഴിച്ചിട്ടുണ്ടാവുക. ഇങ്ങനെ ഒക്കെ ഞാൻ പറഞ്ഞാൽ എന്നെ അറിയുന്നവർ ”നീ അടിച്ചുമാറ്റി കല്യാണം കഴിച്ചിട്ടല്ലേ ഒന്നും കിട്ടാഞ്ഞത്” എന്ന് പൊങ്കാലയിടും.

കല്യാണം നടന്നത് അങ്ങനെയാണെങ്കിലും, കല്യാണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുന്നെ അവൾ സ്വന്തം ക്യാഷ് കൊണ്ട് വാങ്ങിച്ചതുൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ അവളുടെ വീട്ടിൽത്തന്നെ വെക്കാൻ ഞാൻ പറഞ്ഞിരുന്നു, എന്ന് കരുതി അതൊക്കെ എന്റെ കൂടെ വന്നാൽ വാങ്ങിച്ചുതരുമെന്ന് പ്രതീക്ഷിക്കരുതെന്നും, അതൊക്കെ വാങ്ങിത്തരാനുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ എന്റെ കയ്യിലുള്ളൂ എന്നുകൂടി ഞാനവളെ ഓർമിപ്പിച്ചു.

അങ്ങനെ എന്റെകൂടെ ഇറങ്ങി വരുമ്പോൾ സ്വർണ്ണമായി അവളുടെപക്കലുണ്ടായത് സാധാരണ അവൾ ധരിക്കാറുള്ള അവളുടെ അച്ഛൻ സമ്മാനിച്ച ഒരു ചെറിയ മാലയും, ബ്രേസ്‌ലെറ്റും മാത്രമായിരുന്നു. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും കയ്യിൽ ക്യാഷ് വരുന്നസമയങ്ങളിൽ കുറച്ചൊക്കെ സ്വർണ്ണം ഞാൻ വാങ്ങിച്ചുകൊടുത്തിരുന്നു, പിന്നീട് അവളത് ‘ഉപയോഗിച്ചു മടുത്തപ്പോൾ’ വീട് വെക്കുന്നസമയത്ത് വിൽക്കുകയും ചെയ്തു. ഇനി ഇതൊക്കെ ഇപ്പോൾ എന്തിനാണ് ഇവിടെ പറയുന്നത് എന്നല്ലേ? 11 വർഷങ്ങൾക്ക് മുന്നേയുള്ള ഈയൊരു ദിവസമായിരുന്നു നിങ്ങളൊക്കെ പറയാറുള്ള ആ ഒളിച്ചോട്ടം നടന്നത്.

ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം തുടരുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നൊരപേക്ഷയോടെ.

സസ്നേഹം,
റിയാസ്.എസ്.കൊറ്റാളി

Aachuz Tripmate