11 th Wedding Anniversary

✍🏻 സ്ത്രീധനവും അതിനോടനുബന്ധിച്ച പീഡനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കുറച്ചുകാര്യങ്ങൾ, സ്ത്രീധനത്തിനെതിരെ ഘോരഘോരമായി പ്രതികരിക്കുന്ന സോഷ്യൽമീഡിയയിലെ മിക്ക ആങ്ങളമാരും അറിഞ്ഞോ അറിയാതെയോ പണമായോ, മറ്റുവിലപിടിപ്പുള്ള വസ്തുക്കളായോ സ്ത്രീധനമായി കൈപറ്റിയവരാണ്. ഒട്ടുംവാങ്ങിച്ചിട്ടില്ല എന്ന് പ്രസ്ഥാവിക്കുന്നവരിൽ ചിലർ ഏകമകളുള്ള വീട്ടിൽ നിന്നായിരിക്കും കല്ല്യാണം കഴിച്ചിട്ടുണ്ടാവുക. ഇങ്ങനെ ഒക്കെ ഞാൻ പറഞ്ഞാൽ എന്നെ അറിയുന്നവർ ''നീ അടിച്ചുമാറ്റി കല്യാണം കഴിച്ചിട്ടല്ലേ ഒന്നും കിട്ടാഞ്ഞത്'' എന്ന് പൊങ്കാലയിടും. കല്യാണം നടന്നത് അങ്ങനെയാണെങ്കിലും, കല്യാണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുന്നെ അവൾ സ്വന്തം ക്യാഷ് കൊണ്ട് വാങ്ങിച്ചതുൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ അവളുടെ വീട്ടിൽത്തന്നെ വെക്കാൻ ഞാൻ പറഞ്ഞിരുന്നു, എന്ന് കരുതി അതൊക്കെ എന്റെ കൂടെ വന്നാൽ വാങ്ങിച്ചുതരുമെന്ന് പ്രതീക്ഷിക്കരുതെന്നും, അതൊക്കെ വാങ്ങിത്തരാനുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ എന്റെ കയ്യിലുള്ളൂ എന്നുകൂടി ഞാനവളെ ഓർമിപ്പിച്ചു. അങ്ങനെ എന്റെകൂടെ ഇറങ്ങി വരുമ്പോൾ സ്വർണ്ണമായി അവളുടെപക്കലുണ്ടായത് സാധാരണ അവൾ ധരിക്കാറുള്ള അവളുടെ അച്ഛൻ സമ്മാനിച്ച ഒരു ചെറിയ മാലയും, ബ്രേസ്‌ലെറ്റും മാത്രമായിരുന്നു. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും കയ്യിൽ ക്യാഷ് വരുന്നസമയങ്ങളിൽ കുറച്ചൊക്കെ സ്വർണ്ണം ഞാൻ വാങ്ങിച്ചുകൊടുത്തിരുന്നു, പിന്നീട് അവളത് ‘ഉപയോഗിച്ചു മടുത്തപ്പോൾ’ വീട് വെക്കുന്നസമയത്ത് വിൽക്കുകയും ചെയ്തു. ഇനി ഇതൊക്കെ ഇപ്പോൾ എന്തിനാണ് ഇവിടെ പറയുന്നത് എന്നല്ലേ? 11 വർഷങ്ങൾക്ക് മുന്നേയുള്ള ഈയൊരു ദിവസമായിരുന്നു നിങ്ങളൊക്കെ പറയാറുള്ള ആ ഒളിച്ചോട്ടം…

ലഹരി വിരുദ്ധ ദിന ചിന്തകൾ

ലഹരിക്കടിമപെട്ടവരൊക്ക സ്ഥിരം പറയുന്ന ഡയലോഗാണ് ഞാൻ ഇങ്ങനെ ആയത് എന്റെ കൂട്ടുകെട്ടുകൾകൊണ്ടാണ്, ഇനി ഇത് നിർത്താൻ കഴിയില്ല എന്നൊക്കെ. നമ്മൾ വിചാരിക്കാതെ, ഒരു ശീലം തുടങ്ങാനോ, നിർത്താനോ സാധിക്കില്ല എന്ന പരമ സത്യം ആദ്യം മനസിലാക്കുക, അതിന്റെ പേരിൽ വെറുതെ കൂട്ടുകാരെ പഴിചാരേണ്ടതില്ല. ഇനി ഈ ദുശീലങ്ങളൊന്നും നിർത്താനാവില്ല എന്ന് പറയുന്നവർ ഈയിടെ ജയസൂര്യ അഭിനയിച്ച സംഭവ കഥയായ 'വെള്ളം' എന്ന മലയാള സിനിമ കണ്ടാൽ മതി. യുവ തലമുറയിലെ മിക്കവരും കുഴി മടിയന്മാരാണ്, എങ്ങനെ വെറുതെ ഇരുന്ന് പണം സമ്പാദിക്കാം എന്ന് ഗവേഷണം നടത്തുന്ന ഇവരെ കാത്തിരിക്കുന്നതാകട്ടെ ലഹരിമാഫിയകളും. തുടക്കത്തിൽ ക്യാരിയർ ആകുന്ന ഇവർക്ക് അദ്ധ്വാനമില്ലാതെ കയ്യിൽ ക്യാഷ് വരാൻ തുടങ്ങുന്നു പിന്നീട് ഇവർ ലഹരിഉപയോഗം തുടങ്ങുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നു.ആൺ പെൺ വ്യത്യാസമില്ലാതെയാണ് ഇതിന്റെ ഉപയോഗം. ഇവരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് എളുപ്പമല്ല. ഉപദേശമോ, വഴക്കോ, അടിയോ കൊണ്ടൊന്നും യാതൊരുവിധ പ്രയോജനമുണ്ടാകില്ല. കൃത്യസമയത്തെ കൗൺസിലിംഗും,ചികിത്സയുകൊണ്ട് ഇവരെ പൂർണ്ണമായിജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം. ഇത്തരത്തിലുള്ള കേസുകളിൽ പിടിക്കപ്പെടുന്നത് പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. ഇത് എവിടെ നിന്ന് കിട്ടുന്നുവെന്നോ, ആരാണ് ഇതിന്റെ പിന്നിലെന്നോ എന്നൊന്നും അധികൃതർ അധികം അന്വേഷിക്കാറില്ല. കാരണം 'ആരാണ് സ്വന്തം തൊപ്പിയെ കുറിച്ചാലോചിക്കാത്തത്'. എല്ലാ തരത്തിലുള്ള കൂട്ടുകെട്ടുകളും എനിക്കുണ്ട്, എല്ലാവർക്കും കമ്പനിയും…